Saturday, June 7, 2014

Ready Boost

കമ്പ്യൂട്ടറിന്റെ വേഗതയില്ലായ്മ എക്കാലവും നമ്മളെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഇതിനു കാരണങ്ങള്‍ 

പലതാണ്. പൊതുവേ റാം കുറവായതിനാലാണ് പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. അപ്പോള്‍ വലിയ 

വലിയ സോഫ്റ്റ് വെയറുകളോ മറ്റോ ഉപയോഗിച്ചാല്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍  

കമ്പ്യൂട്ടറുകളുടെ ഈ മെല്ലെപ്പോക്ക് പരിഹരിയ്ക്കാന്‍ നിങ്ങളുടെ കൈയ്യിലെ ഒരു പെന്‍ഡ്രൈവ് മതിയാകും

എങ്ങനെയെന്ന് പറഞ്ഞു തരാം.

വിന്‍ഡോസ് വിസ്തയില്‍ റെഡി ബൂസ്റ്റ് എന്നൊരു സംവിധാനം മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരുന്നു.

ഫ്ലാഷ് ഡ്രൈവുകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിന്റെ വേഗത വവര്‍ദ്ധിപ്പിയ്ക്കാനുള്ള വിദ്യയാണിത്. പക്ഷെ

വിസ്തയില്‍ ഇതൊരു പരാജയമായിരുന്നു. എന്നാല്‍ വിന്‍ഡോസ് 7 വന്നതോടെ റെഡി ബൂസ്റ്റ്

ഉപയോഗപ്രദമായി. വിന്‍ഡോസ് 7ല്‍ ഈ സംവിധാനം ഉപയോഗിച്ച് ബൂട്ടിംഗ് വേഗത, പ്രൊസസ്സിംഗ് 

വേഗത, ഷട്ട് ഡൗണ്‍ വേഗത തുടങ്ങിയവയൊക്കെ നല്ലൊരളവില്‍ വര്‍ദ്ധിപ്പിയ്ക്കാം. ഒരു ഫ്ലാഷ് ഡ്രൈവോ,

കാര്‍ഡോ റെഡി ബൂസ്റ്റ് ഓപ്ഷന്‍   ഉപയോഗിച്ച്  നിങ്ങളുടെ വിന്‍ഡോസ് 7 കമ്പ്യൂട്ടറിനോട് 

ഘടിപ്പിയ്ക്കുമ്പോള്‍, കമ്പ്യൂട്ടര്‍ ആ ഡിവൈസിലെ നിശ്ചിത മെമ്മറി റാം ആയി ഉപയോഗിക്കാന്‍ തുടങ്ങും.

 അതോടെ വേഗതയും കൂടും.

വിന്‍ഡോസ് 7 ല്‍ രണ്ട് പുതിയ സവിശേഷതകള്‍ കൂടി ചേര്‍ത്താണ് റെഡി ബൂസ്റ്റ്

 അവതരിപ്പിച്ചിരിക്കുന്നത്. 32 ബിറ്റ് പതിപ്പ്, 3.5 ജി ബി റാം മാത്രമേ സപ്പോര്‍ട്ട് ചെയ്യുകയുള്ളൂ. എന്നാല്‍

256 ജി ബി വരെ ഫ്‌ലാഷ് മെമ്മറി ചേര്‍ക്കാന്‍ റെഡി ബൂസ്റ്റ് വഴി സാധ്യമാണ്. മാത്രമല്ല 8 വ്യത്യസ്ത

ഡിവൈസുകള്‍ വരെ റെഡി ബൂസ്റ്റ് ഫ്ലാഷ് മെമ്മറിയായി ഉപയോഗിക്കാനും സാധ്യമാണ്.

ഇനി എങ്ങനെ ഇത് പ്രായോഗികമാക്കാം എന്ന് നോക്കാം.

നിങ്ങളുടെ വേഗതയുള്ള ഫ്ലാഷ് ഡ്രൈവോ, കാര്‍ഡോ കമ്പ്യൂട്ടറിനോട് കണക്റ്റ് ചെയ്യുക.

ഒന്നു രണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ വിന്‍ഡോസ് 7, ഓട്ടോ പ്ലേ ഡയലോഗ് ബോക്‌സ് പ്രദര്‍ശിപ്പിയ്ക്കും.

Inline image 1


·         അപ്പോള്‍ റെഡി ബൂസ്റ്റ് ടാബില്‍  ഡ്രൈവിന്റെ പ്രോപ്പര്‍ട്ടികള്‍ ദൃശ്യമാകും

Inline image 2

·         
















Use This Device ഓപ്ഷന്‍ തിരഞ്ഞെടുക്കുക. എന്നിട്ട് സ്ലൈഡര്‍ ഉപയോഗിച്ച് പറഞ്ഞിരിക്കുന്ന അത്രയും

 മെമ്മറി റെഡി ബൂസ്റ്റിന് വേണ്ടി മാറ്റി വയ്ക്കുക. ബാക്കിയുള്ള മെമ്മറി നിങ്ങളുടെ ഫയലുകള്‍ക്ക് വേണ്ടി ഉപയോഗിക്കാം.

ഇനി OK ക്ലിക്ക് ചെയ്യാം.

റെഡി ബൂസ്റ്റ് ഉടനെ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങും.

Safely Remove Hardware എന്ന ഓപ്ഷന്‍ ഉപയോഗിക്കാതെ തന്നെ ഡിവൈസ് മാറ്റാന്‍ സാധിയ്ക്കുമെങ്കിലും, അതോടെ മെമ്മറി ബൂസ്റ്റ് സേവനം നിലയ്ക്കും